മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന നഗരമാണ് കോഴിക്കോട്: പി.എസ്.ശ്രീകല

കോഴിക്കോട് : മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന നഗരമാണ് കോഴിക്കോടെന്ന് സംസ്ഥാന സാഷരതാ മിഷന്‍ ഡയറക്ടര്‍ പി.എസ്.ശ്രീകല അഭിപ്രായപ്പെട്ടു. ഇന്‍ഡോര്‍ സ്റ്റേഡിയം സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ എട്ടാം സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന്റെ സംഘാടക സമിതി ഭാരവാഹികളുടെ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പി.എസ്.ശ്രീകല.
ഇതര സംസ്ഥാനതൊഴിലാളികളുടെ കലാവതരണം ,ട്രാന്‍സ്ജെന്‍ഡേഴ്സ് മത്സര പരിപാടി എന്നിവ സാക്ഷരതാ മിഷന്‍ ആവിഷ്കരിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നുളള ട്രാന്‍സ്ജെന്‍ഡേഴ്സ് കലോത്സവത്തില്‍ പങ്കെടുക്കുമെന്നും ഇവര്‍ക്കായി താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ശ്രീകല പറഞ്ഞു.

ഡിസംബര്‍ 27,28,29 തീയ്യതികളില്‍ നടക്കുന്ന കലോത്സവത്തില്‍ കോഴിക്കോട് ടൗണ്‍ഹാള്‍,ഗവണ്‍മെന്റ് മോഡല്‍ സ്കൂള്‍,ബി.ഇ.എം സ്കൂള്‍ എന്നിവയാണ് വേദികള്‍. രണ്ടായിരത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. കലോത്സവം പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. ആര്‍ഭാടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ചിലവ് കുറച്ച് മികച്ച രീതിയില്‍ നടത്താനാണ് സാഷരതാ മിഷന്‍ ഉദ്ദേശിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ ബാബു പറശ്ശേരി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ഷാജു ജോണ്‍ നന്ദി പറഞ്ഞു.

