KOYILANDY DIARY.COM

The Perfect News Portal

മണിരത്നം ചിത്രത്തില്‍ നായിക സായ് പല്ലവി

പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസു കീഴടക്കിയ സായ് പല്ലവിക്ക് തമിഴില്‍ സ്വപ്നതുല്യമായ അരങ്ങേറ്റം. മണിരത്നം ചിത്രത്തിലൂടെയാണ് സായ് പല്ലവി തമിഴിലെത്തുന്നത്. കാര്‍ത്തിയാണ് ചിത്രത്തിലെ നായകന്‍. ദുല്‍ഖറിനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യാനിരുന്നു ചിത്രമായിരുന്നു ഇത്. എന്നാല്‍, ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. ചിത്രത്തിലേക്ക് സായ് പല്ലവിയെ നിര്‍ദ്ദേശിച്ചത് മണിരത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയാണ്.

Share news