മണമല്‍കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവം

കൊയിലാണ്ടി: മണമല്‍കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവം 10-ന് ബുധനാഴ്ച നടക്കും. ഉത്സവത്തോടനുബന്ധിച്ച് ദിവസവും വൈകിട്ട് കാഴ്ചശീവേലിയുണ്ട്. 10-ന് രാവിലെ താവഴി വെള്ളകെട്ട്, 2.30 മുതല്‍ ആഘോഷ വരവുകള്‍ ക്ഷേത്രത്തിലെത്തും. വൈകിട്ട് പൂത്താലപ്പൊലിയും പൂക്കുട്ടിച്ചാത്തല് തിറയും, രാത്രി ഏഴിന് നാന്തകത്തോടുകൂടി മുടി എഴുന്നള്ളത്തവും ഭഗവതി തിറയും താലപ്പൊലിയും. പാണ്ടിമേളത്തിന് വാദ്യകലാകാരന് വെളിയണ്ണൂര്‍ അനില്‍ കുമാര്‍ നേതൃത്വം നല്‍കും. 11-ന് കാലത്ത് വലിയ വട്ടളം ഗുരുതിയോടെ ഉത്സവം സമാപിക്കും.
