മണമല്‍കാവില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: മണമല്‍കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ക്ഷേത്രം തന്ത്രി അണ്ടലാടിമന ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റത്തിന് മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് സമൂഹസദ്യ നടന്നു.
8ന് വ്യാഴാഴ്ച പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, 9ന് വെള്ളിയാഴ്ച കാലത്ത് വിരുന്നുപുറപ്പാടും കാവ് തീണ്ടലും വൈകീട്ട് കലാഭവന്‍ അമൃത്കുമാര്‍ നയിക്കുന്ന ‘ഇപ്പൊ ശരിയാക്കിത്തര’ സ്റ്റേജ് ഷോ എന്നിവ നടക്കും. പ്രധാന ദിവസമായ 10ന് ശനിയാഴ്ച കാലത്ത് മുതല്‍ താവഴിവെള്ളാട്ട്, കരിയാത്തന്റെ വെള്ളക്കെട്ട്, പൂക്കുട്ടിച്ചാത്തന്‍ തിറ, അവകാശ-ആഘോഷ വരവുകള്‍, പൂ ത്താലപ്പൊലി എന്നിവയും ദീപാരാധനക്ക് ശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ നാന്തകത്തോടുകൂടിയ മുടി എഴുന്നള്ളിപ്പും ഭഗവതി തിറയും അരിത്താലപ്പൊലിയും,ഗുളികന്റെ വെള്ളക്കെട്ട്, ഗുളികന്‍ തിറ, നാഗകാളി തിറയും വെള്ളക്കെട്ടും, കരിയാത്തന്‍ തിറ എന്നിവ നടക്കും. 11ന് ഞായറാഴ്ച കാലത്ത് വലിയവട്ടളം ഗുരുതിയോടുകൂടി നടയടക്കുന്നതോടെ ഉത്സവം സമാപിക്കും.
