മട്ടന്നൂർ നഗരസഭയിൽ എൽ.ഡി.എഫ്.ന് റെക്കോഡ് ഭൂരിപക്ഷം: 35ൽ 28ഉം നേടി

തിരുവനന്തപുരം: മട്ടന്നൂര്‍ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വ്യക്തമായ ലീഡ് നേടി ഇടത് മുന്നണി ഭരണം നിലനിറുത്തി. ആകെയുള്ള 35 വാര്‍ഡുകളില്‍ ഇടത് മുന്നണി ഇരുപത്തെട്ട് സീറ്റിലും, യു.ഡി.എഫ് ഏഴ് സീറ്റിലും വിജയിച്ചു. മൂന്ന് വാര്‍ഡുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണത്തേക്കാള്‍ എല്‍.ഡി.എഫിന് ഏഴ് സീറ്റുകള്‍ കൂടുതല്‍ നേടാനായി.
മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് 35 വാര്‍ഡുകളിലെയും വോട്ടെണ്ണല്‍ നടന്നത്. ആകെ 112 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. എല്ലാ വാര്‍ഡുകളിലും എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ എന്‍.ഡി.എ 32 വാര്‍ഡുകളിലാണ് മത്സരിച്ചത്. നിലവിലെ സഭയില്‍ എല്‍.ഡി.എഫിന് 21ഉം യു.ഡി.എഫിന് 13ഉം അംഗങ്ങളാണുണ്ടായിരുന്നത്. മട്ടന്നൂര്‍ നഗരസഭ നിലവില്‍ വന്ന 1997 മുതല്‍ ഭരണം ഇടത് മുന്നണിയുടെ കൈകളിലാണ്.

