മകളെ ചെന്നൈയിലെ കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ക്കാന്‍ പോയ പിതാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു

അത്തോളി: മകളെ ചെന്നൈയിലെ കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ക്കാന്‍പോയ പിതാവ് തിരിച്ചുവരുന്ന വഴി ട്രെയിനില്‍ നിന്ന് വീണുമരിച്ചു. അത്തോളി സ്വദേശി ചിറ്റാരിക്കല്‍ ഗണേശന് (57) ആണ് മരിച്ചത്. തിരുപ്പതിക്കടുത്ത് ഗുഡൂര്‍ റെയില്‍വേ സ്റ്റേഷന് ട്രാക്കിലായിരുന്നു അപകടം.
ചൊവ്വാഴ്ച മകള്‍ വിസ്മയയെ ചെന്നൈ ജസ്റ്റിസ് ബഷീര്‍ അഹമ്മദ് സെയ്ദ് കോളേജില്‍ പി.ജി ക്ലാസില്‍ ചേര്‍ത്ത് രാത്രി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു. ട്രെയിന്‍ മാറിക്കയറി ആന്ധ്രയിലെ ഗുഡൂരില്‍ എത്തുകയായിരുന്നു എന്ന് കരുതുന്നു. ട്രെയിന്‍ കയറുമ്ബോള്‍ വിളിച്ച മകളുടെ ടെലിഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ടാണ് റെയില്‍വേ പോലീസ് ആളെ തിരിച്ചറിഞ്ഞത്.

വളരെക്കാലം ഗള്‍ഫിലായിരുന്ന ഗണേശന് പരേതരായ ചിറ്റാരിക്കല്‍ വേലായുധന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: വിനീത (കുണ്ടൂപ്പറമ്ബ്). മകന്: വിഘ്നേഷ് (ഗോവ). സഹോദരങ്ങള്‍: അനിത, സജിത. ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ ആറിന് വീട്ടുവളപ്പില്‍.

