മകനെ മുലയൂട്ടുമ്ബോഴായിരിക്കാം ഈ ജീവിതത്തിലെ ഏറ്റവും മധുരമുള്ള നിമിഷത്തിലൂടെ ഇവാന്‍ കടന്നു പോയിട്ടുണ്ടാവുക

2003 ലാണ് പുരുഷനാകാനുള്ള തീരുമാനത്തിലേക്ക് ഇവാന്‍ കടക്കുന്നത്. തുടര്‍ന്ന് അതിനു വേണ്ടിയുള്ള ഹോര്‍മോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.പെണ്‍കുട്ടിയില്‍നിന്ന് പുരുഷനിലേക്കുള്ള ഇവാന്റെ രൂപമാറ്റത്തിന് സാക്ഷിയായിരുന്ന സഹോദരി ജെസി പറയുന്നത് ഇങ്ങനെ- ഹോര്‍മോണ്‍ ഉപയോഗിച്ച് തുടങ്ങിയതോടെ ഇവാന്റെ ദേഹത്തെ രോമവളര്‍ച്ച കൂടി. ശരീരം കൂടുതല്‍ ദൃഢമായി. അവളുടെ ശരീരം പുരുഷന്റെതു പോലെയാകാന്‍ തുടങ്ങി.
എന്നാല്‍ ഒരു കുഞ്ഞിന്റെ അമ്മയാകുക എന്ന ഇവാന്റെ മോഹത്തെ അവസാനിപ്പിക്കാന്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന് കഴിഞ്ഞില്ല. ഇവാന്റെ വനിതാ പങ്കാളിയ്ക്കും ആ മോഹത്തിനു പിന്തുണ നല്‍കി കൂടെ നില്‍ക്കാനായിരുന്നു ഇഷ്ടം.

അങ്ങനെയാണ് അഞ്ചു വര്‍ഷം മുമ്ബ് ടെസ്റ്റോസ്റ്റിറോണ്‍ ഇഞ്ചക്ഷനുകള്‍ നിര്‍ത്താന്‍ ഇവാനും പങ്കാളിയും തീരുമാനിക്കുന്നത്. ഒരു കുഞ്ഞിനെ പ്രസവിക്കുകയെന്ന ഇവാന്റെ ആഗ്രഹത്തിലേക്കുള്ള ആദ്യപടിയായിരുന്നു അത്. എന്നാല്‍ ഗര്‍ഭിണിയാകാനുള്ള ഇവാന്റെ ആദ്യശ്രമങ്ങള്‍ പരാജയപ്പെടുകയാണ് ഉണ്ടായത്.

പിന്നീട് 2015 ല്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ ഇവാന്‍ ഗര്‍ഭിണിയായി. പത്തുമാസത്തിനപ്പുറം ഇവാന്‍ ഒരു ആണ്‍കുഞ്ഞിന്റെ അമ്മയായി. മകനെ മുലയൂട്ടുമ്ബോഴായിരിക്കാം ഈ ജീവിതത്തിലെ ഏറ്റവും മധുരമുള്ള നിമിഷത്തിലൂടെ ഇവാന്‍ കടന്നു പോയിട്ടുണ്ടാവുക.


ഗര്‍ഭാവസ്ഥ ചൂതുകളിക്കു സമാനമായിരുന്നെന്നാണ് ഇവാന്‍ പറയുന്നത്. ”എങ്ങനെ ആയിരിക്കും ആ അവസ്ഥ എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ എന്റെ ശരീരത്തിനത് സാധിക്കുമെന്ന് മനസിലായതോടെ കാര്യങ്ങള്‍ എളുപ്പമായി. പക്ഷെ കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ കുഴപ്പത്തിലായത് ജോലിസ്ഥലത്തായിരുന്നു. അവിടെയുള്ള പലര്‍ക്കും ഞാന്‍ ഒരു ട്രാന്‍സ്ജെന്‍ഡറാണെന്ന് അറിയില്ലായിരുന്നു. അവര്‍ വിചാരിച്ചിരുന്നത് ഞാന്‍ പുരുഷനാണെന്നാണ്.”- ഇവാന്‍ പറയുന്നു
മാത്രമല്ല ഇവാന്റെ വീര്‍ത്ത വയര്‍ കണ്ട പലരും അതൊരു ബിയര്‍ ബെല്ലിയാണെന്ന് തെറ്റിധരിച്ചിരുന്നത്രെ. കുഞ്ഞിനെ മുലയൂട്ടുന്ന ഇവാന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. കുറച്ചു നാളുകള്‍ക്കു ശേഷം വീണ്ടും ടെസ്റ്റോസ്റ്റിറോണ്‍ ഉപയോഗം പുനരാരംഭിക്കാനാണ് ഇവാന്റെ തീരുമാനം- അമ്മയില്‍നിന്ന് അച്ഛനിലേക്കു കൂടുമാറാന്‍.
