KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഭീതി വിതച്ച് കോവിഡ്: ഇന്ന് 60 കടന്നു. അതീവ ജാഗ്രത നിർദ്ദേശം

കൊയിലാണ്ടിയിൽ ഭീതി വിതച്ച് കോവിഡ് – ഇന്ന് 60 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് താലൂക്കാശുപത്രിയിൽ നടത്തിയ 101 ആൻ്റിജൻ പരിശോധനയിൽ 30 പേർക്കും ഇന്നലെ നടത്തിയ 146 ആർ.ടി.പി.സി.ആർ. പരിശോധനയിൽ 20 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭയിലെ പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള കോവിഡാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ഇതോടെ അതീവ ഗുരുതര സാഹചര്യമാണ് കൊയിലാണ്ടിയിൽ നിലനിൽക്കുന്നതെന്ന് നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കണക്കിൽ വർദ്ധന രേഖപ്പെടുത്തിയിരുന്നെങ്കിവും ഇത്രയേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

രണ്ട് ദിവസം മുമ്പ് 30 പേർക്കും തൊട്ട് പിറകെ 20 പേർക്കും ഇന്നലെ 5 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു, ഇവരിൽ നിന്നുള്ള പ്രൈമറി കോൺടാക്ടിലുള്ളവർക്കാണ് ഇന്ന് കൂടുതലായും ടെസ്റ്റ് നടത്തിയത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വലിയതോതിലാണ് കൊയിലാണ്ടിയിൽ വർദ്ധിക്കുന്നത് ഇത് വലിയ ആശങ്കയ്ക്കാണ് വകവെക്കുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *