ഭിന്നശേഷിക്കാർക്ക് നഗരസഭ വീൽചെയർ വിതരണം ചെയ്തു

കൊയിലാണ്ടി: ജനകീയാസൂത്രണ പദ്ധതി 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ഭിന്നശേഷിക്കാർക്കായി സ്‌ക്കൂട്ടർ വിതരണം ചെയ്തു. കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ താക്കോൽ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർ പേഴ്‌സൺ വി.കെ അജിത, കൗൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, ഗോകുൽ ദാസ്, ഐ.സി.ഡി.എസ് ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ പരിധിയിലെ 5 പേർക്കാണ് മോട്ടോർ സ്‌ക്കൂട്ടർ അനുവദിച്ചത്.

