ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ വയനാട്ടിൽ കാടകം, മുത്തങ്ങ എന്നിവിടങ്ങളിലായി നടത്തപ്പെടുന്ന പരിസ്ഥിതി ക്യാമ്പിന് പുറപ്പെട്ട സംഘത്തിന് കെ.ദാസൻ എം.എൽ.എ. ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. പി.വിശ്വൻ മുഖ്യാതിഥിയായിരുന്നു. ബി.പി.ഒ. ബൽരാജ് എം.ജി, പ്രവീൺ (ജെ.സി.ഐ), നിയാസ് (കെ.എം.എ), രാജീവൻ, അംബിക എന്നിവർ സംസാരിച്ചു. ന ഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതവും പി.എം. ബിജു നന്ദിയും പറഞ്ഞു.
