ഭാരതീയ വിദ്യാഭവനില്‍ റോബോട്ടിക് സ്ലാബ് ആരംഭിച്ചു

കൊയിലാണ്ടി: ഭാരതീയ വിദ്യാഭവന്‍ കൊയിലാണ്ടി കേന്ദ്രത്തില്‍ ദ ഇവോള്‍വ് ഇന്‍ഫിനിറ്റി റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലാബ് ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ആര്‍. ശ്രീകല അധ്യക്ഷത വഹിച്ചു. റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എഡ്യുക്കേറ്റര്‍മാരായ സജീഷ് കൃഷ്ണ, എ.ജി അമല്‍, അഭിഷേക് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

നൂതന സാങ്കേതിക വിദ്യയെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അറിവും നൈപുണ്യവും വര്‍ധിപ്പിക്കുകയാണ് ലാബിന്‍റെ ലക്ഷ്യം. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോബോട്ടിക് സാമഗ്രികളുടെയും ഡ്രോണ്‍ , ഐഒടി, വിആര്‍ സാങ്കേതിക വിദ്യകളുടെയും വിപുലമായ ശേഖരമാണ് ലാബില്‍ ഒരുക്കിയിട്ടുള്ളത്. കൊയിലാണ്ടി ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ ഡോ.എം.കെ കൃപാല്‍ ആശംസയര്‍പ്പിച്ചു.


