KOYILANDY DIARY.COM

The Perfect News Portal

ഭാരതീയര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഡല്‍ഹി: ഭാരതീയര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. 2019 ലും ജനങ്ങളെ സേവിക്കാന്‍ നിങ്ങളെനിക്ക് അവസരം തന്നു. ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലീകരിക്കുന്ന അഞ്ച് വര്‍ഷങ്ങളാണ് വരാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി ഭാരതീയര്‍ക്ക് ഉറപ്പ് നല്‍കി. മുത്വലാഖും പിന്‍വലിച്ചതും 370 റദ്ദാക്കിയതും ഇതിനു ഉദാഹരണമാണ്.

എഴുപത് വര്‍ഷം കൊണ്ട് നടത്താന്‍ കഴിയാഞ്ഞത് എഴുപത് ദിവസം കൊണ്ട് ചെയ്യാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി 370 റദ്ദാക്കിയത് പരാമര്‍ശിച്ചു കൊണ്ട് പറഞ്ഞു. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ ആഗ്രഹം സഫലമാക്കാന്‍ കഴിഞ്ഞു.370-ാം വകുപ്പ് റദ്ദാക്കിയതിലൂടെ ഭീകരവാദത്തിന് തടയിടാന്‍ കഴിയും 
370 വകുപ്പ് റദ്ദാക്കിയതിനെ വിമര്‍ശിക്കുന്നവര്‍ കഴിഞ്ഞ എഴുപത് വര്‍ഷമായി ആ നിയമം സ്ഥിരമാക്കാഞ്ഞത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

മുത്വലാഖ് നിരോധനത്തിലൂടെ മുസ്ലീം സ്ത്രീകള്‍ക്ക് തുല്യ അവകാശം നേടികൊടുക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുത്വലാഖ് നിരോധിച്ചത് വനിത ശാക്തീകരണത്തിന് സഹായകമാകും. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പോലും മുത്വലാഖ് പിന്‍വലിച്ചിരുന്നു. ഇന്ത്യയിലും മുത്വലാഖ് നിരോധിച്ചതോടെ മുസ്ലിം സ്ത്രീകള്‍ക്ക് തുല്യഅധികാരം നല്‍കാന്‍ കഴിഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *