ഭവന രഹിതർക്കായി കൊയിലാണ്ടി നഗരസഭയിൽ ലൈഫ് സമുച്ചയമൊരുങ്ങുന്നു

കൊയിലാണ്ടി: തല ചായ്ക്കാനിടമില്ലാത്ത ഭൂരഹിത ഭവനരഹിതര്‍ക്കായി നഗരസഭയില്‍ ലൈഫ് പദ്ധതിയില്‍ ഭവന സമുച്ചയമൊരുങ്ങുന്നു. പന്തലായനി കോട്ടക്കുന്നില്‍ ഒരേക്കര്‍ ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടെ 3 നിലയില്‍ ഭവന സമുച്ചയമൊരുക്കുന്നതിന് ലൈഫ് പദ്ധതിയുടെ ഭാഗമായി തുക വിനിയോഗിക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ഇതിനായുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനായി പദ്ധതിയുടെ കണ്‍സള്‍ടിംഗ് ഏജന്‍സിയായ സി.ആര്‍.എന്‍.ആര്‍ ചെന്നൈ എന്ന സ്ഥാപനത്തിന്റെ വിദഗ്ദസംഘം സ്ഥലം സന്ദര്‍ശിച്ചു.
നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍ വരിക്കോളി ജയന്‍, പദ്ധതി പ്രോഗ്രാം ഓഫീസര്‍ കെ.എം.പ്രസാദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.സുധാകരന്‍, നഗരസഭാംഗം ടി.പി.രാമദാസ് എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിക്കുവേണ്ടി വാട്ടര്‍ അതോറിറ്റി നിര്‍മ്മിക്കുന്ന വാട്ടര്‍ ടാങ്കിന്റെ സമീപത്ത് കുന്നിടിക്കാതെയും മണ്ണു മാറ്റാതെയും ഭൂമിയുടെ കിടപ്പനുസരിച്ച് ആധുനിക വിദ്യ ഉപയോഗിച്ച് കെട്ടിട സമുച്ചയം രൂപകല്‍പ്പന ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്കാണ് തുടക്കമായത്.

കൊയിലാണ്ടി നഗരസഭാ ഓഫീസ് അംഗണത്തിൽ പുതിയ കാൻ്റീൻ പ്രവർത്തനമാരംഭിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഫണ്ടും നഗരസഭയുടെ വികസന ഫണ്ടും ബാങ്ക് വായ്പയും ഏകോപിപ്പിച്ച് 100 കുടുംബങ്ങള്‍ക്ക് 5 കോടിയുടെ പദ്ധതിയാണ് നഗരസഭയിലെ 11-ാം ഡിവിഷനില്‍പ്പെട്ട കോട്ടക്കുന്നില്‍ യാഥാര്‍ഥ്യമാകുന്നത്. അംഗന്‍വാടി സൗകര്യം, കളിസ്ഥലം, റിക്രിയേഷന്‍ സെന്റര്‍, തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള സ്ഥല സൗകര്യം, തൊഴില്‍ പരിശീലനം, കുട്ടികളുടെ പാര്‍ക്ക് എന്നിവയൊക്കെ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുകയെന്ന് ചെയര്‍മാന്‍ കെ.സത്യന്‍ പറഞ്ഞു.

