ബോളിവുഡ് നടിയുടെ മൃതദേഹം അഴുകി ദ്രവിച്ച നിലയിൽ

മുംബയ്: പ്രമുഖ ബോളിവുഡ് നടിയുടെ മൃതദേഹം അഴുകി ദ്രവിച്ച നിലയിൽ ഫ്ലാറ്റിൽ നിന്നും കണ്ടെത്തി. മുംബയിലെ അന്തേരിയിലെ ഫ്ലാറ്റിൽ നിന്നാണ് ബോളീവുഡ് നടി കൃതിക ചൗധരിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ കൃതികയുടെ ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ട അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ അമ്പോളി പൊലീസ് വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറി പരിശോധന നടത്തി. ഈ തിരച്ചിലിലാണ് കൃതികയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകി തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.

സംഭവത്തിൽ അമ്പോളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നടിയെ കൊലപ്പെടുത്തിയത് തന്നെയാകാം എന്നു തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

