ബോധവൽക്കരണ ക്ലാസ് നടത്തി

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രം ലൈബ്രറി ആന്റ് വായനശാലയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി നല്ല കുടുംബം നല്ല സമൂഹം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. എച്ച്.ആർ.ഡി.ട്രെയിനർ ഹേമപാലൻ ക്ലാസ്സെടുത്തു. പുതിയ പറമ്പത്ത് ബാലൻ അദ്ധ്യക്ഷത വഹിച്ചു.
പി.കെ.സജീവ്, ഡോ. ഷിനി അഭിലാഷ്, ട്രെയിനർ അജിത് കുമാർ, സംഗീത വിനോദ് എന്നിവർ സംസാരിച്ചു.
