KOYILANDY DIARY.COM

The Perfect News Portal

ബോട്ടപകടത്തില്‍ മരണപ്പെട്ട പുതിയ വളപ്പ് സ്വദേശി സുനിലിന്റെ മൃതദേഹം സംസ്കരിച്ചു

കാസര്‍ഗോഡ്: തൈക്കടപ്പുറം അഴിത്തലയില്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട പുതിയ വളപ്പ് സ്വദേശി സുനിലിന്റെ മൃതദേഹം സംസ്കരിച്ചു.സുന്ലിന്റെ വേര്‍പാട് ഒരു നാടിന്റെയാകെ നൊമ്പര കാഴ്ചയായി മാറി. സമൂഹത്തിലെ നാനാ തുറകളില്‍പ്പെട്ടവര്‍ സംസ്കാര ചടങ്ങുകള്‍ക്കായി പുതിയവളപ്പില്‍ എത്തി.

നാടിനെ കണ്ണീരിലാഴ്ത്തി സുനില്‍ കുമാര്‍ യാത്രയായി.മല്‍സ്യ ബന്ധന ബോട്ടു മറിഞ്ഞ് കാണാതായ പുതിയവളപ്പ് കടപ്പുറത്തെ സുനില്‍ കുമാറിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോള്‍ അവസാനമായി ഒരു നോക്ക് കാണാനെത്തിയത് ആയിരങ്ങളാണ്.

വെള്ളിയാഴ്ചയാണ് തൈക്കടപ്പുറം അഴിത്തലയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് ബോട്ട് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ തീരദേശ പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു.എന്നാല്‍ കാഞ്ഞങ്ങാട് പുതിയവളപ്പ് സ്വദേശി സുനില്‍ കുമാറിനെ കണ്ടെത്താനായില്ല .

Advertisements

തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് തിരച്ചില്‍ ആരംഭിച്ചു.ഞായറാഴ്ച 4 മണിയോടെ തീരത്ത് നിന്നും 7 നോട്ടിക് മൈല്‍ അകലെ സുനിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ സംഭവ സ്ഥലത്തെത്തുകയും രാത്രി 8 മണിയോടെ തൈക്കടപ്പുറം ഹാര്‍ബറിലേക്ക് മൃതദേഹം എത്തിക്കുകയുമായിരുന്നു.

സംസ്കാര ചടങ്ങുകള്‍ക്കായി വീട്ടിലെത്തിച്ച സുനിലിനെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി പേരാണ് എത്തിയത്.കാഞ്ഞങ്ങാട് പുതിയ വളപ്പിലെ വിജയന്‍ ലീല ദമ്ബതികളുടെ മകനാണ് സുനില്‍. പ്രശാന്തന്‍ സഹോദരനാണ്. രുക്മിണിയാണ് ഭാര്യ. 6 മാസം പ്രായമുള്ള മകളുമുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *