ബൈക്ക് വാങ്ങിയതിന്‍റെ കടം വീട്ടാന്‍ മദ്യം കടത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പിടിയില്‍

പാലക്കാട്: ബൈക്ക് വാങ്ങിയതിന്‍റെ കടം വീട്ടാന്‍ മദ്യം കടത്താന്‍ ശ്രമിച്ച പതിനൊന്നാം ക്ളാസ്സുകാരന്‍ . രണ്ടാഴ്ചയ്ക്ക് മുമ്പ് അട്ടപ്പാടിയിലേക്ക് 80 കുപ്പി മദ്യം കടത്താന്‍ ശ്രമിച്ച് കുടുങ്ങിയത് 16 കാരനായ വിദ്യാര്‍ത്ഥിയാണ്. ചെക്ക് പോസ്റ്റില്‍ വെച്ച് പിടിയിലായ കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്.
ശ്രീകൃഷ്ണപുരത്ത് നിന്നും അട്ടപ്പാടിയില്‍േക്ക് മദ്യം കൊണ്ടുപോകുമ്പോഴായിരുന്നു പിടിയിലായത്. മാതാവും ഇളയ സഹോദരനും മനോരോഗിയായ പിതാവുമുള്ള ദരിദ്ര കുടുംബത്തിലെ അംഗമാണ് കുട്ടി. ഓണാവധിക്ക് അതിനുമുമ്പും
പലപ്പോഴായി കൂലിപ്പണിയെടുത്ത് സന്പാദിച്ച 20,000 രൂപയുമായി ഒരു ലക്ഷം രൂപ വില വരുന്ന സ്പോര്‍ട്സ്ബൈക്ക് വാങ്ങിയിരുന്നു. ബൈക്കിന്‍റെ സിസി അടവിന് വേണ്ടിയായിരുന്നു മദ്യക്കടത്ത്. ഓണക്കാലത്ത് ശ്രീകൃഷ്ണപുരത്തു നിന്നും അട്ടപ്പാടിയിലേക്ക് മദ്യം എത്തിച്ച് പെട്ടെന്ന് പണമുണ്ടാക്കുകയായിരുന്നു ഉദ്ദേശം. ബൈക്ക് വാങ്ങാന്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും മാതാവിന്‍റെ പേരില്‍ വായ്പ്പയും എടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് ഒപ്പിടുവിച്ചതെന്നും മകന്‍ ഉപദ്രവിക്കുമായിരുന്നു എന്നും മാതാവ് അഭിഭാഷകന് മൊഴി നല്‍കിയിട്ടുണ്ട്.

