ബൈക്കിൽ സഞ്ചരിച്ച് മാല മോഷണം: സി.സി. ടി.വി.യിൽ കുടുങ്ങിയ യുവാക്കളെ പോലീസ് തിരയുന്നു

കൊയിലാണ്ടി: ബൈക്കിൽ സഞ്ചരിച്ച് മാല മോഷ്ടിച്ച സംഘത്തെ പോലീസ് തിരയുന്നു. ഇന്നലെ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനടുത്ത് പി. സി. സ്‌കൂളിന് മുൻവശത്തായി റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാലയാണ് മോഷ്ടിച്ചത്. സമീപ ദിവസം കൊയിലാണ്ടി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നാഷണൽ ഹൈവെയിൽ സി.സി. ടി.വി. ക്യാമറകൾ സ്ഥാപിച്ചിരുന്നു. അതിൽ പി. സി. സ്‌കൂളിന് സമീപം സ്ഥാപിച്ച സി. സി. ടി. വി.യിലാണ് യുവാക്കളുടെ ദൃശ്യം പതിഞ്ഞത്. രണ്ട് യുവാക്കളാണ് മോഷണത്തിൽ ഏർപ്പെട്ടത് എന്നാണ് പറയുന്നത്.
