ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍ക്കുന്നയാളെ എക്സൈസ് സംഘം പിടികൂടി

ഫറോക്ക്: പന്തീരാങ്കാവ്, കൈമ്പാലം, മാങ്കാവ് ഭാഗങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍ക്കുന്നയാളെ എക്സൈസ് സംഘം പിടികൂടി. പന്തീരാങ്കാവ് കൈമ്പാലം സ്വദേശി കൊരഞ്ഞങ്ങാട്ട് മീത്തല്‍ പട്ടയാട്ട് വീട്ടില്‍ ജയാനന്ദന്‍(55) ആണ് 120 ഗ്രാം കഞ്ചാവുമായി ഫറോക്ക് റേഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍.പി. പീതാംബരന്റെ പിടിയിലായത്. കഞ്ചാവ് വില്‍പ്പനക്കുപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.
കഞ്ചാവ് പൊതി ഒന്നിന് 500 രൂപക്കായിരുന്നു ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. കുന്നത്ത് പാലം, മാങ്കാവ് എന്നീ ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവ് വില്‍ക്കന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്റലിജന്‍സും ഫറോക്ക് എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

പ്രിവന്റീവ് ഓഫീസര്‍ യുഗേഷ്.ബി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ഷിബു, പി.വിപിന്‍, ഗോവിന്ദന്‍.ടി, എന്‍.ജലാലുദ്ധീന്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ജിജി ഗോവിന്ദ്, ഡ്രൈവര്‍ എം.എന്‍ അനില്‍കുമാര്‍, ഇന്റലിജന്‍സ് ബ്യൂറോയിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.യൂസുഫ്, പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

