ബുധനാഴ്ച അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

ആലപ്പുഴ: കേരളത്തിന്‍റെ തീരക്കടലിൽ ബുധനാഴ്ച അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. യന്ത്രവത്കൃത ബോട്ടുകൾ ബുധനാഴ്ച അർധരാത്രിക്കുള്ളിൽ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്. പരന്പരാഗത ഒൗട്ട് ബോർഡ്, ഇൻ ബോർഡ് യാനങ്ങൾക്ക് ആഴക്കടലിൽ പോകുന്നതിന് തടസമുണ്ടാകില്ല.
ട്രോളിംഗ് നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാർബറുകളിലും ഇന്നു മുതൽ കൂടുതൽ പോലീസിന്‍റെ സേവനം ഉറപ്പാക്കും. 12 നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്രത്തിന്‍റെ നിരോധനം നിലവിൽ വന്നിട്ടുണ്ട്. ഇത് കർശനമായി പാലിക്കാൻ കോസ്റ്റ് ഗാർഡിനെയും മറൈൻ എൻഫോഴ്സ്മെന്‍റിനെയും അധികൃതർ ചുമതലപ്പെടുത്തി കഴിഞ്ഞു.

