ബി.ജെ.പി നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി

കൊയിലാണ്ടി: പ്രളയ ദുരന്തത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും, ദുരിതാശ്വാസ വിതരണത്തിലെ വിവേചനം സർവ്വകക്ഷി മേൽനോട്ടത്തിലുടെ വിതരണം നടത്തി രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. നഗരസഭാ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി. ബി.ജെ.പി.ജില്ലാ വൈ. പ്രസിഡണ്ട്. ടി.കെ.പത്മനാഭൻ ഉൽഘാടനം ചെയ്തു അഡ്വ. വി. സത്യൻ, വായനാരി വിനോദ്, ഒ. മാധവൻ, വി. കെ. രാമൻ, വി. കെ. ജയൻ, സി. ടി. രാഘവൻ, കെ. പി. ദാമോദരൻ, അഖിൽ പന്തലായനി എന്നിവർ സംസാരിച്ചു.
