KOYILANDY DIARY

The Perfect News Portal

ജില്ലാ കോടതി കെട്ടിടത്തിലെ സ്വീകരണമുറിയിൽ ഇടം പിടിക്കുന്നത് നവീൻ വരച്ച ഗാന്ധി ചിത്രം

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ കോടതി ദ്വൈശദാബ്ദി കെട്ടിടത്തിലെ സ്വീകരണമുറിയിൽ ഇടം പിടിക്കുന്നത് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിലെ ആർട്ടിസ്റ്റ് പി.നവീൻകുമാർ വരച്ച ഗാന്ധിജിയുടെ ചിത്രം. നാൽപ്പത് ചതുരശ്രയടി വരുന്ന  ചിത്രം കാൻവാസിൽ അക്രിലിക് രീതിയിലാണ് ഈ മേപ്പയൂർ സ്വദേശി വരച്ചത്.

സാധാരണ ഗാന്ധി ചിത്രത്തിൽ നിന്ന് വ്യത്യസ്ഥമായ ഈ ചിത്രം പൂർത്തിയാക്കാൻ പതിനഞ്ച് ദിവസമെടുത്തതായി ചുമർചിത്രകാരൻ കൂടിയായ നവീൻകുമാർ പറഞ്ഞു. രാഗേഷ് നീലേശ്വരം, കുഞ്ഞൻ മണാശ്ശേരി എന്നിവരും ചിത്രരചനയിൽ പങ്കാളികളായി. ഇന്ത്യയുടെ ആത്മാവ് ഗ്രാമത്തിലാണ് കുടികൊള്ളുന്നത് എന്ന ഗാന്ധി വചനത്തിന്റെ ചുവടുപിടിച്ചാണ് ചിത്രം വരച്ചത്.

ഗാന്ധിജിയെ ഒരു വൃക്ഷമായി സങ്കൽപ്പിച്ച് പശ്ചാത്തലത്തിൽ ഗാന്ധി വിഭാവനം ചെയ്ത കാർഷിക രീതികളും വിദ്യാഭ്യാസ ക്രമങ്ങളും തൊഴിലില്ലായ്മയുമെല്ലാം ചിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്.  ചിത്രം കോടതിയിൽ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ദിവസം  സർഗാലയയിൽ നിന്ന് കൊണ്ടുപോയി. സെപ്റ്റംബർ 29 ന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം ഉദ്ഘാടനം ചെയ്യും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *