കൊടിമരം നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ചു
കൊയിലാണ്ടി: പുതിയ സ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ച കൊടിമരം നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബി.എം.എസ്. പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. പ്രേമൻ, ജില്ലാ ട്രഷറർ വി.കെ. ഷൈനു, എൻ.കെ. രാജേഷ്, മേഖലാ സെക്രട്ടറി ഇ. ഗിരീഷ്, മേഖലാ വൈസ് പ്രസിഡണ്ട് എം. പ്രഭാകരൻ യൂണിറ്റ് സെക്രട്ടറി വിഷ്ണു, തുടങ്ങിയവർ നേതൃത്വം നൽകി.



