KOYILANDY DIARY.COM

The Perfect News Portal

ബിജെപി ദേശീയ കൗണ്‍സിൽ യോഗത്തിന് തുടക്കമായി തുടക്കമായി യോഗത്തിന് മുന്നോടിയായി അമിത്ഷാ പതാക ഉയർത്തി

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിൽ യോഗത്തിന്  കോഴിക്കോട് സ്വപ്നനഗരിയിൽ രാവിലെ തുടക്കമായി. യോഗത്തിന് മുന്നോടിയായി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പാർട്ടി പതാക ഉയര്‍ത്തി. രാവിലെ 10 മണിയോടെ അമിത് ഷാ സ്വപ്നനഗരിയിൽ ബിജെപി ദേശീയ കൗണ്‍സിലിനെ അഭിസംബോധന ചെയ്തു സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തോടെയാണ് ഒരു ദിവസം നീണ്ടു നിൽക്കുന്ന യോഗം അവസാനിക്കുക. രാവിലെ ശ്രീകണേ്ഠശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി സമ്മേളന വേദിയിലെത്തുന്നത്. ഇതിനെ തുടർന്ന് വന്‍ സുരക്ഷാസന്നാഹങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്.

ഉച്ചയ്ക്ക് പാർട്ടിനേതാക്കള്‍ക്കൊപ്പം മോദി ഓണസദ്യയിൽ പങ്കെടുക്കും. എന്‍ഡിഎ സഖ്യകക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, സികെ ജാനു എന്നിവരും പ്രധാനമന്ത്രിയ്ക്കൊപ്പം ഓണസദ്യയിൽ പങ്കെടുക്കും. തുടർന്ന് ദീന്‍ദയാൽ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. വൈകീട്ട് അഞ്ചരയോടെ പ്രധാനമന്ത്രി ദൽഹിയ്ക്ക് തിരിക്കും.

രാവിലെ ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി നടത്തിയ സ്മൃതിസംഗമം പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. 1967 ലെ ജനസംഘത്തിന്റെ നേതാക്കളെയും, അടിയന്തരാവസ്ഥ കാലത്തെ നേതാക്കളടക്കമുള്ള പഴയകാല പ്രവര്‍ത്തകരെയും ബിജെപിയുടെ ദേശീയാധ്യക്ഷന്‍ അമിത്ഷായും മോദിയും ചേര്‍ന്ന് ആദരിച്ചു. തളി സാമൂതിരി സ്കൂളില്‍ നടന്ന പരിപാടിയിൽ ആദ്യകാലപ്രവര്‍ത്തകര്‍ അനുഭവം പങ്കുവെച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *