KOYILANDY DIARY.COM

The Perfect News Portal

ബാഹുബലി ഒരു ഇതിഹാസ ചിത്രമോ? യഥാര്‍ത്ഥ ഇതിഹാസ ചിത്രവുമായി പ്രഭുദേവ.

എസ് എസ് രാജമൗലിയുടെ ബാഹുബലിയെ നിരൂപകര്‍ ഒരു ഇതിഹാസ ചിത്രമെന്ന് വിളിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ബാഹുബലിയെ ഒരു ഇതിഹാസ ചിത്രമെന്ന് വിളിക്കാമോ? ഇതിഹാസമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ചിത്രത്തിന്റെ അവതരണം. ഭാരതത്തിന് രണ്ട് ഇതിഹാമാണുള്ളത് അത് മഹാഭരതവും രാമയണവുമാണ്. യഥാര്‍ത്ഥ ഇതിഹാസം പൂര്‍ണമായി വെള്ളിത്തലിരയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നടനും കോറിയോഗ്രാഫറും സംവിധായകനുമായ പ്രഭുദേവ. പ്രഭദേവ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് വെളുപ്പെടുത്തിയത്.
പീറ്റര്‍ ജാക്‌സണ്‍ സംവിധാനം ചെയ്ത ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ലോര്‍ഡ് ഓഫ് ദി റിങ്‌സ് എന്ന ചിത്രത്തെ പോലെയാകുമെന്നും പ്രഭുദേവ പറഞ്ഞു. ലോര്‍ഡ് ഓഫ് റിങ്‌സ് എന്ന ഹോളിവുഡ് ചിത്രവും ഒരു എപിക് ഫാന്റസി ചിത്രമാണ്. അത്തരത്തില്‍ ഒന്നാണ് രാമയണമെന്നും പ്രഭുദേവ പറഞ്ഞു. പക്ഷേ ഇത്തരത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കണമെങ്കില്‍ നല്ലൊരു മുതല്‍ മുടക്ക് വരുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പും ഇതിനോടകം നടത്തിയിട്ടുണ്ട്. ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാ ബച്ചനും തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനി കാന്തുമാണ് പ്രധാനികളായി എത്തുക. ഇവര്‍ക്കൊപ്പം ഒരു ചിത്രം ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും പ്രഭുദേവ പറഞ്ഞു.

Share news