ബാലതാരമായി അഭിനയിക്കുന്ന 16 വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിയുടെ സുഹൃത്തും പോലീസ് വലയില്‍

കൊല്ലം: സീരിയൽ/ഹ്രസ്വസിനിമകളിൽ ബാലതാരമായി അഭിനയിക്കുന്ന 16 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് ഈസ്റ്റ് സിഐ മഞ്ചുലാൽ പറഞ്ഞു. നെടുന്പന സ്വദേശി ഫൈസലിനെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇയാളുടെ സുഹൃത്ത് ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
ഏഴ് മാസം മുന്‍പാണ് സംഭവം. പെണ്‍കുട്ടി കൂട്ടുകാരിയുടെ പിറന്നാൾ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് പീഡനം നടത്തിയതെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

ഫൈസലും സുഹൃത്തും കൂടിയാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി മൊഴിനൽകുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്ത് ഫേസ്ബുക്കിലൂടെ സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തറിയാൻ ഇടയാക്കിയത്.

