ബാര്‍സിലോണയില്‍ ഭീകരാക്രമണം; 13 പേര്‍ മരിച്ചു

മഡ്രിഡ് : സ്പെയിനിലെ ബാര്‍സിലോണയില്‍ തിരക്കേറിയ തെരുവില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 13 പേര്‍ മരിച്ചു. വാന്‍ ജനക്കൂട്ടിത്തിനിടയിലേക്കു ഓടിച്ചുകയറ്റിയായിരുന്നു അക്രമണം. 25 പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കാം എന്ന് സ്പെയിനിലെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാര്‍സിലോനയിലെ ലാസ് റംബ്ളാസ് ജില്ലയിലാണു സംഭവം. പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇടയിലേക്ക് വാന്‍ ഇടിച്ചുകയറുകയായിരുന്നു. ഉണ്ടായത് വലിയ അപകടമാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ആയുധധാരികളായ രണ്ടുപേര്‍ അടുത്തുള്ള റസ്റ്റോറന്റിലേക്കു കയറി പോകുന്നതായി സ്പെയിനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അപകടത്തെ തുടര്‍ന്ന് മെട്രോ സര്‍വീസുകളും സ്റ്റേഷനുകളും അടയ്ക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

