ബാഫക്കി തങ്ങൾ ഇസ്ലാമിക് സെന്ററിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

കൊയിലാണ്ടി: മമ്മാക്ക ജുമാ മസ്ജിദ് ദാറുൽ ഉലൂം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയുടെ തീരദേശ മേഖല ലക്ഷ്യമാക്കി നിർമ്മിക്കുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ ഇസ്ലാമിക് സെന്ററിന്റെ ശിലാസ്ഥാപനം നടന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു. എൻ. സി. മുഹമ്മദ് ഹാജി അദ്ദ്യക്ഷതവഹിച്ചു.
നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, നഗരസഭാ കൗൺസിലർ വി. പി. ഇബ്രാഹിംകുട്ടി, സയ്യിദ് അബൂബക്കർ ബാഫക്കി തങ്ങൾ, ടി. കെ. മുഹമ്മദ്കുട്ടി, ഹമ്മദ് ബാഫക്കി, അമ്മോട്ടി മാസ്റ്റർ,സിദ്ധീഖ് കൂട്ടുംമുഖം, അഷറഫ് ഫൈസി, സമീർ ഫൈസി, സി. പി. സലാം തുടങ്ങിയവർ സംസാരിച്ചു. ടി. അഷറഫ് സ്വാഗതവും ആസിഫ് കലാം നന്ദിയും പറഞ്ഞു.

