ബസ് കയറിയിറങ്ങി വീട്ടമ്മ മരിച്ചു

ചെങ്ങന്നൂര്‍: ബസ് കയറിയിറങ്ങി വീട്ടമ്മ മരിച്ചു. ഇരവിപേരൂര്‍ നന്നൂര്‍ വാഴക്കാലാമലയില്‍ രവീന്ദ്രന്‍ നായരുടെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്. ചെങ്ങന്നൂര്‍ പ്രാവിന്‍കൂട് ജംഗ്ഷനിലാണ് അപകടം. ആനന്ദവല്ലിയുടെ മകനാണ് ബൈക്ക് ഓടിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു കാറില്‍ തട്ടിയെന്നാരോപിച്ച് കാര്‍ യാത്രികന്‍ ബൈക്ക് തടഞ്ഞ് ഹാന്‍ഡില്‍ ലോക്ക് ചെയ്ത ശേഷം താക്കോല്‍ ഊരിയെടുക്കുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞു.
റോഡിലേക്ക് തെറിച്ചുവീണ ആനന്ദവല്ലിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

