KOYILANDY DIARY

The Perfect News Portal

ബഡ്സ് ഫെസ്റ്റ് നടത്തി

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി ബഡ്സ് ഫെസ്റ്റ് നടത്തി. കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ നിലവിലുള്ള ബഡ്സ്, ബി.ആര്‍.സി സ്കൂളുകളിലെ കുട്ടികള്‍, മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ പരിപാടികളാണ് നടന്നത്. കഴിഞ്ഞ രണ്ട് മാസത്തെ നിരന്തര പരിശീലനത്തിലൂടെയാണ് കുട്ടികള്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത്.

ചിത്രരചന , മിമിക്രി , മോണോആക്‌ട് , ലളിതഗാനം , സംഘഗാനം , സംഘനൃത്തം, പ്രഛന്നവേഷം തുടങ്ങിയ വിവിധയിനങ്ങളിലാണ് പരിപാടി നടന്നത്. പൊതു ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന ഇത്തരക്കാരുടെ മാതാപിതാക്കള്‍ക്കും , അദ്ധ്യാപകര്‍കര്‍ക്കും ആശ്വാസവും അംഗീകാരവുമായിരുന്നു ബഡ്സ് ഫെസ്റ്റ്. ജില്ലയില്‍ ഈ വര്‍ഷം കുടുംബശ്രീ പുതുതായി 10 ബഡ്സ്, ബിആര്‍സി സ്ഥാപനങ്ങള്‍ ആരംഭിക്കും. അനാഥരും അശരണരുമായ നിരാലംബര്‍ക്കായി ജില്ലയില്‍ ഒരു ബഡ്സ് ഹോമും ആരംഭിക്കും.ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്കാണ് ബഡ്സ് ഹോം ആരംഭിക്കുക.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കല്‍പ്പറ്റ നഗരസഭ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി ഹമീദ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എ.ഡി.എം.സിമാരായ കെ.പി.ജയചന്ദ്രന്‍ , കെ.എ ഹാരിസ്, കെ.ടി മുരളി , പവിത്രന്‍ സി.കെ , ബിജോയ് കെ ജെ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *