ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു

കൊയിലാണ്ടി: എന്റെ ലോകം ലഹരി മുക്തം എന്ന സന്ദേശമുയര്‍ത്തി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് ഗൈഡ്‌സ് വളണ്ടിയര്‍മാര്‍ സംയുക്തമായി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.
സ്വന്തം ശരീരവും മനസ്സും കുടുംബ സ്വസ്ഥതയും പണവും നഷ്ടപ്പെടുത്തുന്ന ഒന്നാണ് ലഹരിയെങ്കില്‍ ആ ലഹരി വേണ്ടന്ന് വെക്കാന്‍ രണ്ടാമത് ഒന്ന് ആലോചിക്കുന്നുണ്ടോ? തീ കൊടുക്കുന്നത് സ്വന്തം ചിതക്കാണെന്ന് ഓര്‍മ്മിക്കാതെന്ത്?, ആദ്യ പുകയില്‍ തന്നെ അവസാന പുകയുമുണ്ടെന്ന് തിരിച്ചറിയാത്തതെന്ത് ? എന്നീ സന്ദേശങ്ങളുയര്‍ത്തി സംഘടിപ്പിച്ച ഫ്‌ളാഷ് മോബ് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എ.പി.പ്രബീത്, അന്‍സാര്‍ കൊല്ലം, വസ്തുപ്രഭ എന്നിവര്‍ സംസാരിച്ചു.

