ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പാലാ കോടതി തള്ളി

കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പാലാ കോടതി തള്ളി. 24 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവ്. അതേസമയം, കന്യാസ്ത്രീ ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് കന്യാസ്ത്രീ പീഡനത്തിന് ഇരയായതെന്ന് തെളിഞ്ഞത്.
2014ല്‍, സംഭവം നടക്കുമ്ബോള്‍ ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രം പൊലീസിന് കണ്ടെടുക്കണം. മാത്രമല്ല, ലാപ്‌ടോപ്പ്, മൊബൈല്‍ എന്നിവയും കണ്ടെടുക്കണം. ഫ്രാങ്കോയുടെ ലൈംഗിക ശേഷി പരിശോധന നടത്തണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാങ്കോക്കെതിരെ സമാനമായ മറ്റു ചില പരാതികളും ലഭിച്ചതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി.അവയെക്കുറിച്ചും അന്വേഷണം ആവശ്യമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

