ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന കെ.കെ. ചന്ദ്രൻ്റെ “ഫോട്ടോകൾ ഓർമ്മകളിലൂടെ കെ.കെ.സി” എന്ന പരിപാടിയിലൂടെ കോടതി പരിസരത്ത് ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. കൊയിലാണ്ടി ജുഡിഷ്യൽ മജിസ്റ്റേറ്റ് ശ്രീജ ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകരായ പി.ടി. ഉമേന്ദ്രൻ, ബിനോയ് ദാസ്, ടി.എൻ ലിന എന്നിവർ സംസാരിച്ചു.

