ഫൈവ്സ് സോക്കർ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു
കൊയിലാണ്ടി: എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് ഫൈവ്സ് സോക്കർ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. യൂണിയൻ ബാങ്ക് മുൻ ക്യാപ്റ്റൻ ഋഷി ദാസ് കല്ലാട്ട് കിക്കോഫ് ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ. അജിത്ത് മുഖ്യാതിഥിയായിരുന്നു.
എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ. എസ് രമേഷ് ചന്ദ്ര, എം.കെ. വിശ്വൻ, ബി. ദർശിത്ത്. എം. നിഖിൽ എന്നിവർ നേതൃത്വം നൽകി.




