ഫൈബർ വള്ളം സാമുഹ്യദ്രോഹികൾ തകർത്തു

കൊയിലാണ്ടി: ഫിഷിംഗ് ഹാർബറിൽ നങ്കൂരമിട്ടിരുന്ന ഫൈബർ വള്ളം സാമുഹ്യദ്രോഹികൾ തകർത്തു. കൊല്ലം അരയന്റ പറമ്പിൽ സുന്ദരന്റെ ഉടമസ്ഥതയിലുള്ള കൊല്ലം ന്യൂ ബ്രദേഴ്സ് എന്ന വള്ളമാണ് അടിച്ചു തകർത്തത്. എഞ്ചിൻ, സ്റ്റീറിംഗ് എന്നിവ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കേട് വരുത്തിയ നിലയിലാണ്.നാൽപ്പത് പേർ തൊഴിലെടുക്കുന്ന വള്ളമാണിത്. കൊയിലാണ്ടി എ.എസ്.ഐ.എൻ.പി.അരവിന്ദന്റെ നേതൃത്വത്തിൽ കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.
