ഫേസ‌്ബുക്കില്‍ ഉമ്മന്‍ചാണ്ടിയെ ‘വെട്ടി’ ചെന്നിത്തല

കൊച്ചി> ഉമ്മന്‍ചാണ്ടിയെ വെട്ടിമാറ്റി പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയുടെ ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റ‌്. ചൊവ്വാഴ‌്ച എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, അന്തരിച്ച കോണ്‍ഗ്രസ‌് നേതാവ‌് എം ഐ ഷാനവാസിന്റെ വീട‌് സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന വേളയില്‍ രാഹുല്‍ഗാന്ധി അടുത്തുണ്ടായിരുന്ന ഭിന്നശേഷിയുള്ള കുട്ടിയെ എടുത്തുകൊണ്ടുനില്‍ക്കുന്ന ഫോട്ടോ എടുത്തു. ഇത് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ ഇടുകയും ചെയ്തു. ഫോട്ടോയില്‍ രമേശ‌് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമുണ്ട‌്.
എന്നാല്‍ രമേശ‌് ചെന്നിത്തല ഫോട്ടോ ഫെയ‌്സ‌്ബുക്ക‌് പേജില്‍ നല്‍കിയപ്പോള്‍ ഉമ്മന്‍ചാണ്ടിയെ വെട്ടിമാറ്റി. ഇതിനെതിരെ എ ഗ്രൂപ്പില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു.

ചെന്നിത്തലയെ ട്രോളി ഫെയ‌്സ‌്ബുക്കില്‍ നിരവധി പോസ‌്റ്റുകളും ഇതിനകം വന്നു. യഥാര്‍ഥ ഫോട്ടോയും വെട്ടിമാറ്റിയ ഫോട്ടോയും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട‌്. പിന്നീട് ചെന്നിത്തല ഉമ്മന്‍ചാണ്ടിയുംകൂടിയുള്ള ഫോട്ടോ പോസ്‌റ്റ്‌ചെയ്‌തു.

