ഫേസ് ആപ്പും തോറ്റു മമ്മൂക്കയ്ക്ക് മുന്നില്‍! ആരാധകര്‍ ഏറ്റെടുത്ത് താരങ്ങളുടെ പുതിയ ലുക്ക്

സോഷ്യല്‍ മീഡിയ ട്രെന്റിന് പിന്നാലെ പോവുകയാണ് മലയാളികളുടെ ഇപ്പോഴത്തെ ശീലം. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഫേസ് ആപ്പാണ്. ഒന്ന് ഉറങ്ങി എണീറ്റപ്പോഴേക്കും ഫേസ്ബുക്ക് മൊത്തം പ്രായമായവരുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു.

സാധാരണ സെലിബ്രിറ്റികളും ട്രെന്റിന് പുറകെ പോവാറുണ്ട്. ഈ ആപ്പിലൂടെ സെലിബ്രിറ്റികളുടെ മുഖവും പലരും പരീക്ഷിക്കുന്നുണ്ട്. ചിലര്‍ പലതരം ലുക്കുകളാണ് പരീക്ഷിക്കുന്നതെന്നത് മറ്റൊരു കൗതുകം.


കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ജയസൂര്യ തുടങ്ങി നിരവധി താരങ്ങള്‍ ഈ ആപ്പ് പരീക്ഷിക്കുകയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യയ്ക്കൊപ്പമുള്ള വാര്‍ധക്യ ചിത്രമാണ് ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഏറ്റവും രസകരമായ ചിത്രങ്ങള്‍ യുവതാരം ആദില്‍ മുഹമ്മദിന്റെതും കണാരന്‍ ഹരീഷിന്റെതുമാണ്.


ഇരുവരുടെയും മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫിയിലാണ് ആപ്പ് പരീക്ഷണം. അപ്പോഴും മമ്മൂക്ക ചുള്ളന്‍ തന്നെ. ആദിലും ഹരീഷുമാകട്ടെ, പ്രായത്തിന്റെ നരയും ചുളിവും പടര്‍ന്ന രൂപത്തിലും. ഇതിനോടകം ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കിക്കഴിഞ്ഞു.

