ഫെബ്രുവരി 27 ന് നടക്കുന്ന ആനയോട്ടത്തില്‍ 25 ആനകളെ പങ്കെടുപ്പിക്കാന്‍ തീരുമാനം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രാത്സവത്തിനു തുടക്കം കുറിച്ചു ഫെബ്രുവരി 27 ന് നടക്കുന്ന ആനയോട്ടത്തില്‍ 25 ആനകളെ പങ്കെടുപ്പിക്കാന്‍ ആനയോട്ട സബ്ബ് കമ്മറ്റി യോഗത്തില്‍ തീരുമാനം. ആനയോട്ടത്തില്‍ സുരക്ഷ ശക്തമാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും. വടംകെട്ടിയും ബാരിക്കേഡ് ഉപയോഗിച്ചും ജനങ്ങളെ നിയന്ത്രിക്കും. ആദ്യം ഗോപുരം കടക്കുന്ന ആനയെ മാത്രം ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.
ആനയോട്ടത്തിനു മുമ്പ് ആനപാപ്പാന്‍മാര്‍ക്ക് ക്ലാസ്സ് നല്‍കും. ആനയോട്ടത്തില്‍ പങ്കെടുക്കുന്ന ആനകള്‍ക്ക് ആനയോട്ടത്തിനു ശേഷം വടക്കേ നടയില്‍ ക്ഷേത്രക്കുളത്തിനു സമീപം ആനയൂട്ട് നല്‍കും. വിദഗ്ധ സമിതി തീരുമാനിക്കുന്ന ആനകളെയാണ് ഓട്ടത്തിനായി തിരഞ്ഞെടുക്കുക. പത്ത് ആനകളില്‍ നിന്ന് നറുക്കിട്ടെടുക്കുന്ന അഞ്ച് ആനകളെ മുന്‍ നിരയില്‍ അണിനിരത്തുവാനും യോഗത്തില്‍ തീരുമാനിച്ചു. ആനയോട്ടത്തിനു മുമ്പ് റോഡില്‍ വെള്ളം ഒഴിച്ച് തണുപ്പിക്കും.

ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഭരണസമിതി അംഗം എം വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ കെ കെ രാമചന്ദ്രന്‍, പി ഗോപിനാഥന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, അഡ്മിനിസ്ട്രറ്റര്‍ എം ബി ഗിരീഷ്, എ സി പി പി എ ശിവദാസന്‍, ഡോ മുരളീധരന്‍, ഡോ കെ വി വിവേക്, ഡോ. ഗിരിദാസ്, ഡോ ദേവന്‍ നമ്ബൂതിരി, സബ്ബ് കമ്മറ്റി അംഗങ്ങളായ കെ.പി ഉദയന്‍, അജിത്ത്കുമാര്‍ ഈഴുവപ്പടി, ടി വി സോമസുന്ദരന്‍, ശ്രീകുമാര്‍ ഈഴുവപ്പടി എന്നിവര്‍ പങ്കെടുത്തു.

