KOYILANDY DIARY.COM

The Perfect News Portal

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും

ആലുവ: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും. ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഓഫീസേഴ്സ് ചട്ടലംഘനം അവസാനിപ്പിക്കുക, കൂടുതല്‍ ഓഫീസര്‍മാരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Share news