ഫുട്ബോള്‍ പരിശീലനം സംഘടിപ്പിക്കുന്നു

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍കോളജ് ഫുട്ബോള്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ പരിശീലനം 21 മുതല്‍ 31 വരെ നടത്തും. പൂര്‍വവിദ്യാര്‍ഥികളും ഇന്ത്യന്‍ താരങ്ങളും എന്‍ഐഎസ് കോച്ചുകളുമായ കെ.പി. സേതുമാധവന്, പ്രേംനാഥ് ഫിലിപ്പ്, സംസ്ഥാന താരമായ രാജീവ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.
താത്പര്യമുള്ളവര്‍ 10നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, പഠിക്കുന്ന സ്കൂളിന്റെ രേഖകളും ഫുട്ബോള്‍ കിറ്റ് സഹിതം രക്ഷിതാക്കളോടൊപ്പം 21ന് വൈകുന്നേരം മൂന്നിന് സ്കൂള്‍ മൈതാനത്തില്‍ (കണ്ണൂര്‍ റോഡ്) സെലക്ഷന് ട്രയല്‍സിന് എത്തിച്ചേരണം. ഫോണ്‍: 9895033038, 9446318080.

