ഫിസിയോ തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള ഫിസിയോ തെറാപ്പി സെന്റര്‍ ചെയര്മാന് അഡ്വ:
കെ. സത്യന് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. സച്ചിന് ബാബു അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍പേഴ്സൺ വി.കെ. പത്മിനി, നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ കെ. ഷിജുമാസ്റ്റർ, എൻ.കെ. ഭാസ്കരന്, കൗൺസിലർമാരായ എം. സുരേന്ദ്രന്, വി.പി. ഇബ്രാഹിംകുട്ടി, സി.കെ. സലീന, ഡോ. സുനില്‍ കുമാര്‍, പി. വിലാസിനി, ഡോ. അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു.

