ഫിഫ അണ്ടർ സെവൻ ലോകകപ്പ് ഫുട്ബോളിന് വരവേൽപ്പ് നൽകി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് ആഭിമുഖ്യത്തിൽ ഫിഫ അണ്ടർ സെവൻ ലോകകപ്പ് ഫുട്ബോളിന് വിവിധ പരിപാടികളോടെ വരവേൽപ്പ് നൽകി. കുട്ടികൾ തയ്യാറാക്കിയ ലോകകപ്പ് ആൽബം സ്കൂൾ ലീഡർ ദിയലിനീഷ് അലൻ കൃഷ്ണക്ക് നൽകി പ്രകാശനം ചെയ്തു.
സ്കൂളിലെ മുഴുവൻ കുട്ടികളുടെയും നേതൃത്വത്തിൽ പ്രവചന മത്സരത്തിനും തുടക്കമായി. സ്പോർട്സ് ക്ലബ്ബ് ലീഡർ മുഹമ്മദ് ഷാഹിൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എം.ടി.അഫ്നാസ്, മുഹമ്മദ് ആദിഫ്, സിയ ഷെറിൻ, എ.എസ്. മാനസ് എന്നിവർ സംസാരിച്ചു.
