KOYILANDY DIARY.COM

The Perfect News Portal

ഫിദല്‍ കാസ്ട്രോയുടെ മകന്‍ അന്തരിച്ചു

ഹവാന: ഫിദല്‍ കാസ്ട്രോയുടെ മകന്‍ ഫിദല്‍ ഏയ്ഞ്ചല്‍ കാസ്ട്രോ ഡയാസ് – ബലാര്‍ട്ട് (68) അന്തരിച്ചു. ഏറെക്കാലമായി വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഫിദല്‍ കാസ്ട്രോയോട് അത്ഭുതകരമായ രൂപസാദൃശ്യമുണ്ടായിരുന്ന അദ്ദേഹം കൊച്ചു ഫിദല്‍ എന്നര്‍ഥമുള്ള ‘ ഫിദലിറ്റോ’ എന്ന പേരിലാണ് അറിയപ്പെട്ടത്. സോവിയറ്റ് യൂണിയനില്‍ പരിശീലനം ലഭിച്ച ആണവശാസ്ത്രജ്ഞനായിരുന്ന ഫിദലിറ്റോ, ഫിദല്‍ കാസ്ട്രോയുടെ മൂത്തമകനാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *