ഫിഡേ ചെസ് ടൂർണ്ണമെന്റ് ചാമ്പ്യനെ അനുമോദിച്ചു

കൊയിലാണ്ടി: അഖിലേന്ത്യാ ഫിഡെ ചെസ് ടൂർണ്ണമെന്റ് ചാമ്പ്യൻ സി.കെ. സന്തോഷ് കുമാറിനെ പ്രിയദർശിനി കലാവേദി ആദരിച്ചിച്ചു. കെ.കെ. നാരായണൻ നായർ ഉപഹാര സമർപ്പണം നടത്തി. കെ.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ടി.കെ. മോഹനൻ, പി. മുത്തു കൃഷ്ണൻ, വി.വി. ജയേഷ് കുമാർ, എം.എം. ശ്രീധരൻ, പി.എം.ദാമോദരൻ, അശോകൻ കൊണ്ടം വള്ളി എന്നിവർ സംസാരിച്ചു.
