പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

ഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. നാരായണ വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്.
അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

