പഞ്ചാബിലെ ഫിറോസിപുര് സെക്ടറില്‍നിന്നും രണ്ട് പാക്കിസ്ഥാന് പൗരന്മാര് പിടിയില്‍

അമൃത്സര്‍: പഞ്ചാബിലെ ഫിറോസിപുര് സെക്ടറില്‍നിന്നും രണ്ട് പാക്കിസ്ഥാന് പൗരന്മാര് പിടിയില്‍. അതിര്‍ത്തിലംഘിച്ച് ഇന്ത്യയിലേക്ക് കടന്ന സിറാജ് അഹമ്മദ്, മുംതാസ് ഖാന് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് ഇവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
4,700 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും രണ്ട് പാക്കിസ്ഥാന് സൈനികരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും നാല് ഫോട്ടോകളും ഇവരിനിന്നും അധികൃതര്‍ പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറയിച്ചു.

