പൗരത്വ ബിൽ: സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പട്ടണത്തിൽ കൂറ്റൻ പ്രകടനം

കൊയിലാണ്ടി: ദേശീയ പൗരത്വ ബില്ലിനെതിരെ സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പട്ടണത്തിൽ കൂറ്റൻ പ്രകടനം നടത്തി. കൊല്ലം കൊയിലാണ്ടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. പ്രക്ഷോഭകരെ കേന്ദ്രസർക്കാർ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ഇത് അംഗീരിക്കാനാവില്ലെന്നും സമരത്തിൽ പങ്കെടുത്ത് സംസാരിച്ച കെ. ദാസൻ എം.എൽ.എ. പറഞ്ഞു.
നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, കൌൺസിലർമാരായ യു. രാജീവൻ, വി. പി. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു. സിപിഐ നേതാവ് ഇകെ അജിത്ത്, എ. അസീസ് മാസ്റ്റർ, ഹുസൈൻ ബാഫക്കി തങ്ങൾ എന്നിവർ നേത്വ നൽകി. മൊഹയുദ്ദീൻ ദാരിമി സ്വാഗതം പറഞ്ഞു.

