പൗരത്വ ബില്ലിനെതിരെ കൊയിലാണ്ടിയില്‍ കോല്‍ക്കളിയുമായി പ്രതിഷേധം
![](https://koyilandydiary.com/wp-content/uploads/2019/12/16-e1577552745423.jpg)
കൊയിലാണ്ടി: ദേശീയ പൗരത്വ ബില്ലിനെതിരെ കൊയിലാണ്ടിയില്‍ കോല്‍ക്കളിയുമായി പ്രതിഷേധിച്ചു. കൊയിലാണ്ടിയിലെ കോല്‍ക്കളി കലാകാരന്മാരുടെ നേതൃത്വത്തിൽ കോല്‍ക്കളി റാലി സംഘടിപ്പിച്ചുകൊണ്ടായിരുന്നു വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. മണ്ഡലത്തിലെ 100-ഓളം കലാകാരന്മാര് റാലിയില്‍ അണിചേര്‍ന്നു. കോല്‍ക്കളിയിലെ മനോഹര ഗാനമായ നൂറ്റാണ്ടുകളായി സംസ്കാരത്തെ പോറ്റുവളര്‍ത്തിയ ഭാരതനാട്, മതങ്ങള്‍ അനവധി, ഭാഷകള്‍ അനവധി നിറഞ്ഞു നില്ക്കും നാട്, കവിത തുളുമ്പും നാട് എന്നാലപിച്ചായിരുന്നു കോല്‍ക്കളി സംഘം പതിഷേധമറിയിച്ചത്.
പ്രതിഷേധ കോൽക്കളി കൊയിലാണ്ടി മീത്തലക്കണ്ടി പരിസരത്ത്നിന്ന് ആരംഭിച്ച് ബദ് രിയ മദ്രസ്സ പരിസരത്ത് അവസാനിച്ചു. സമാപന പരിപാടിയില്‍ കെ. ഖാദര്‍ ഗുരുക്കള്‍ സ്മാരക കോല്‍ക്കളി സംഘം പ്രസിഡന്റ് കെ. വി. മുഹമ്മദ് ഗുരുക്കളുടെ നിര്യാണത്തിലും പി. വി. ഖാദര്‍ ഗുരുക്കളുടെ നിര്യാണത്തിലും അനുശോചനം രേഖപ്പെടുത്തി. കെ. ടി. ജലീല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ എ. അസീസ്, കെ. വി. ഖാലിദ് ഗുരുക്കള്‍, പി. വി. രാജു, സി. വി. അനില്‍ കുമാര്‍, സെല്വന്, ടി. കെ. മൂസ്സ, പി. പി. ഹംസ, പി. പി. മൂസ്സക്കുട്ടി, പി. വി. ഫൈജാസ് എന്നിവര്‍ സംസാരിച്ചു.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240611-WA0019.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)