പ്ലാസ്റ്റിക്ക് കുപ്പികൾ സംഭരിക്കുന്ന ഡെസ്ബിൻ സ്ഥാപിച്ച് മാതൃകയായി പൂക്കാട് സ്വദേശി പാറോൽ രാജൻ
കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് സ്വദേശിയും പരിസ്ഥിതി സ്നേഹിയും ആയ പാറോൽ രാജൻ ഏകദേശം പതിന്നെട്ടായിരത്തോളം രൂപ ചിലവാക്കി പൂക്കാട് തോരായിക്കടവ് റോഡിൽ പ്ലാസ്റ്റിക്ക് കുപ്പികൾ സംഭരിക്കുന്ന ഡെസ്ബിൻ സ്ഥാപിച്ചു. ബിന്നിന്റെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കിയിൽ നിർവ്വഹിച്ചു രണ്ട് മാസം കൊണ്ട് പതിനായിരത്തോളം പ്ലാസ്റ്റിക്ക് കുപ്പികൾ തന്റെ വീടിന്റെ പരിസരത്ത് ശേഖരിച്ച് രാജൻ ഏറെ ശ്രദ്ധ നേടുകയും ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തിരുന്നു.

പരിസ്ഥിതി ദിനത്തിൽ കോഴിക്കോട് ജില്ലാ കലക്റ്റർ വി സാംബശിവറാവു തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ അഭിനന്ദിക്കുകയുണ്ടായി. വടകര എം പി കെ മുരളീധരൻ, കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, എന്നിവർ വീട്ടിലെത്തി പാറോൽ രാജനെ അഭിനന്ദിച്ചിരുന്നു. കുടാതെ മറ്റ് ഒട്ടനവധി സംഘടനകളും സഹകരണ ബേങ്കുകൾ ഉൾപ്പെടെ രാജനെ അനുമോദിക്കുകയുണ്ടായി. കെ കുഞ്ഞിരാമൻ മാസ്റ്റർ, രാജൻ കളമുള്ളകണ്ടി, പ്രകാശൻ പൂക്കാട്, സാരംഗ് പൂക്കാട് എന്നിവർ ചടങ്ങിൽ സംന്ധിച്ചു.


