പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ (74) അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ആലപ്പുഴ ജില്ലയിലെ തുറവൂരാണ് സ്വദേശം. ഇതിഹാസങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ഭാര്യ: കാഞ്ചന. മക്കള്‍ സുമ, മഞ്ജു.

